കോവിഡ് 19 ലോകമെങ്ങും വ്യാപിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏഴായിരത്തിലധികം പേര്‍ക്ക് ഇതേ വരെ കോവിഡ് 19 പിടിപെട്ടെന്നാണ് കണക്ക്. കോവിഡ് മഹാമാരി പടരുന്നത് തടയാന്‍ രാജ്യമെങ്ങും കേന്ദ്ര സര്‍ക്കാര്‍ 21 ദിവസ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതുമാണ്.ഇപ്പോളിതാ ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയതിന് ഇന്ത്യന്‍ ക്രിക്കറ്റര്‍‌ റിഷി ധവാന് പിഴയൊടുക്കേണ്ടി വന്നിരിക്കുന്നു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്ററായ ധവാന്‍ കഴിഞ്ഞ ദിവസം തന്റെ കാറില്‍ ബാങ്കിലേക്ക് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞത്.

എന്നാല്‍ പുറത്ത് വാഹനം കൊണ്ടു പോകുമ്ബോള്‍ കൈവശമുണ്ടാകേണ്ട വാഹന പാസ് അദ്ദേഹത്തിന്റെ കൈവശം ഇല്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് 500 രൂപ പോലീസ് അദ്ദേഹത്തിന്‌ പിഴയിട്ടു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ അദ്ദേഹം പിഴത്തുക അടച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റിഷി ധവാന്‍. ഇന്ത്യ എയ്ക്ക് വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ 2016 ല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം നേടിക്കൊടുത്തു. 3 ഏകദിനങ്ങളിലും, ഒരു ടി20 മത്സരത്തിലുമാണ് അദ്ദേഹം ദേശീയ ടീം‌ ജേഴ്സിയണിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here