യുഎഇയുടെ അഭ്യർഥന മാനിച്ച് 88 സ്‌പെഷ്യലിസ്റ്റുകൾ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ ആദ്യ ബാച്ചിനെ യുഎഇ യിലേക്ക് അയയ്ക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ന്യൂഡൽഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ലോക് ഡൗൺ അവഗണിച്ച് യുഎഇ റസിഡൻസ് വിസയിലെ ഡോക്ടർമാരെയും നഴ്സുമാരെയും യുഎഇയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന യുഎഇയുടെ അഭ്യർത്ഥന ഇന്ത്യ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഖലീജ് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here