സൗദിയിലെ കർഫ്യു നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ സമൂഹത്തിന് പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾ നൽകാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ചൊവ്വാഴ്​ച മുതൽ ഒരുക്കിയിരുന്ന സൗകര്യങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

അഭൂതപൂർവമായ തിരക്ക് കാരണമാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്. തിങ്കളാഴ്ച മുതൽ നേരത്തെ നൽകിയ ടെലിഫോണിലും ഇമൈലിലും ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്​റ്റർ ചെയ്തവർക്ക് ചൊവ്വാഴ്ച മുതൽ കോൺസുലേറ്റിൽ എത്താനുള്ള സമയവും മറ്റും നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ, രജിസ്​റ്റർ പോലും ചെയ്യാതെ ധാരാളം പേർ കോൺസുലേറ്റിൽ എത്തിയതാണ് തിരക്കിന് കാരണം. ഇത് സൗദി സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങളുടെ ലംഘനം ആയതുകൊണ്ടാണ് സേവനങ്ങൾ നിർത്തുന്നതെന്ന് കോൺസുലേറ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here