ബിസിസിഐയുടെ വാ‍ര്‍ഷിക പൊതുയോഗം ഡിസംബറില്‍ ചേര്‍ന്നേക്കും. ഐ പി എല്ലില്‍ പുതിയ ടീമുകള്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള പ്രധാന തീരുമാനങ്ങള്‍ എടുക്കാനാണ് പൊതുയോഗം വിളിച്ചുചേ‍ര്‍ക്കുന്നത്. ബിസിസിഐയുടെ ഭരണഘടന പ്രകാരം ഐ.പി.എല്‍ ടീമുകളുടെ കാര്യം ഉള്‍പ്പടെയുള്ള ഉയ‍ര്‍ന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് വാര്‍ഷിക പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്.

ഇരുപത്തിയൊന്ന് ദിവസത്തിന് മുന്‍പ് യോഗത്തിന്‍റെ അറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. ഐപിഎല്ലിലേക്ക് രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇതോടെ വരുന്ന സീസണിലും ഐ പി എല്‍ താരലേലം നടത്താനും ബിസിസിഐ തീരുമാനിക്കും.

നേരത്തെ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പുതുതായി രണ്ട് ടീമുകള്‍ എത്താനിടയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിലൊരു ടീം അഹമ്മദാബാദ് ആസ്ഥാനമായിട്ടായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകളുടെ കാര്യത്തിലും ബിസിസിഐ വൈകാതെ തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here