വിദഗ്​ധ തൊഴിലാളികള്‍ക്ക്​ എച്ച്‌​ വണ്‍ ബി വിസയും എച്ച്‌​ ഫോര്‍ വിസയും നല്‍കുന്നത്​ മരവിപ്പിച്ച്‌​ ജൂണ്‍ 22ന്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ പുറപ്പെടുവിച്ച ഉത്തരവിനെതിരെ 174 ഇന്ത്യക്കാര്‍ അമേരിക്കന്‍ കോടതിയില്‍. കൊളംബിയയിലെ ഡിസ്​ട്രിക്​ട്​ കോടതിയിലാണ്​ ഹരജി നല്‍കിയത്​.

സ്റ്റേറ്റ് സെക്രട്ടറി മൈക്​ പോംപിയോ ഹോംലാന്‍ഡ്​ സെക്യൂരിറ്റി ആക്​ടിങ്​ സെക്രട്ടറി ചാഡ്​ എഫ്​. വോള്‍ഫ്​, ​ലേബര്‍ സെക്രട്ടറി യൂജിന്‍ സ്​കാലിയ എന്നിവര്‍ക്ക്​ സമന്‍സ്​ അയക്കാന്‍ ജഡ്​ജി കേതന്‍ജി ബ്രൗണ്‍ ജാക്​സണ്‍ ഉത്തരവിട്ടു.ഹരജിക്കാരില്‍ ഏഴു​പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. വിസ മരവിപ്പിച്ച തീരുമാനം ഭരണഘടനാ വിരുദ്ധം ആണെന്ന് ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here