ഫലസ്​തീനെ ഗൂഗിള്‍ മാപ്പില്‍ നിന്ന്​ ഒഴിവാക്കി. ഐക്യരാഷ്​ട്രസഭയിലെ 136 അംഗരാജ്യങ്ങള്‍ അംഗീകരിച്ച സ്വതന്ത്ര ഫലസ്​തീന്‍ രാഷ്​ട്രത്തിനാണ്​ ഗൂഗിള്‍ മാപ്പില്‍ ഇടമില്ലാത്തത്​. നേരത്തേ വെസ്​റ്റ്​ബാങ്ക്​, ഗസ്സ എന്നിവ മാപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്​.

ഗൂഗിളിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ‘ഫലസ്​തീന്‍ ഈസ്​ ഹിയര്‍’ എന്ന ഹാഷ്​ടാഗില്‍ കാമ്ബയിന്‍ തരംഗമായിട്ടുണ്ട്​. ഫലസ്​തീനിനെ ഗൂഗ്​ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ മാര്‍ച്ചില്‍ ആരംഭിച്ച കാമ്ബയിനില്‍ ഇതുവരെ രണ്ടര ലക്ഷം പേര്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഗൂഗിൾ മാപ്പില്‍ ഒരിക്കലും ഫലസ്​തീന്‍ ഉണ്ടായിരുന്നില്ലെന്നും വെസ്​റ്റ്​ ബാങ്കും ഗസ്സയും സാ​ങ്കേതിക കാരണം ഉളതിനാലാണ് ഒഴിവാക്കപ്പെട്ടത് എന്നും ഗൂഗിൾ വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here