ചരിത്രത്തിലാദ്യമായി ജനറല്‍ അസംബ്ലി മാറ്റിവെച്ച്‌ ഇന്റര്‍പോള്‍. ഡിസംബറില്‍ യുഎഇയില്‍ നടക്കുമെന്നറിയിച്ച 89-ാമത് ജനറല്‍ അസംബ്ലിയാണ് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍പോള്‍ മാറ്റിവെച്ചിരിക്കുന്നത്.

‘കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. നിര്‍ഭാഗ്യവശാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പ്രകാരം ഈ വര്‍ഷം ജനറല്‍ അസംബ്ലി നടത്തുന്നത് പ്രായോഗികമല്ല.’ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജുര്‍ഗെന്‍ സ്റ്റോക്ക് പറഞ്ഞു.

തീവ്രവാദത്തിനെതിരായ സഹകരണം, സംഘടിത കുറ്റകൃത്യങ്ങള്‍, പോലീസിന്റെ ഇടയിലുളള ക്രിമിനല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയാണ് 194 അംഗങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here