കോവിഡ് -19 ബാധിച്ചവരെ സഹായിക്കുന്നതിനുവേണ്ടി ധനസമാഹരണമാടായി 2019 ലോകകപ്പ് ഫൈനലിൽ താൻ ധരിച്ചിരുന്ന ജേഴ്സി ലേലം ചെയ്യാൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ തീരുമാനിച്ചു.

കഴിഞ്ഞ ലോകകപ്പിന്റെ അവസാന പന്തിൽ നിന്ന് ബട്ട്‌ലർ ക്ലിപ്പ് ചെയ്ത് മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താക്കിയപ്പോൾ ബട്‌ലർ ധരിച്ചിരുന്ന നീളൻ സ്ലീവ് ജേഴ്സിയാണ് ധനസമാഹരണത്തിനായി ഇപ്പോൾ ഇബേയിൽ ഇട്ടിരിക്കുന്നത് ,കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതം ചെറുതാക്കാൻ ക്രിക്കറ്റ് കളിക്കാരും കൂടെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒന്നിന് പുലർച്ചെ 3 മണി വരെ, ജേഴ്സി ലേലത്തിന് 158 ബിഡ് കിട്ടിയിട്ടുണ്ട് കൂടാതെ തുക 65,700 ഡോളറോളം ലഭിച്ചിട്ടുണ്ട് . ടിവി ആങ്കറും അഭിനേതാവുമായ പിയേഴ്സ് മോർഗൻ 10,000 ഡോളർ വരെ ലേലം വിളിച്ചതായി ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here