ദുബായ്: കിംവദന്തികൾക്കെതിരെ അധികൃതർ കടുത്ത നടപടികൾ എടുക്കുമെന്നും, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഓദ്യോദിക വൃത്തങ്ങൾ അറിയിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാൽ ഏതൊരു വ്യക്തിക്കും നിയമനടപടി നേരിടേണ്ടിവരും കൂടാതെ താൽക്കാലികമായി തടവിലാക്കപ്പെടുകയും ചെയ്യും.

വാർത്തകളുടെയും ലഭിക്കുന്ന വിവരങ്ങളുടെയും ഉറവിടങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുകയും വേണം അല്ലാത്തപക്ഷം ഷെയർ ചെയ്യുന്നവ കണ്ടെത്തിക്കഴിഞ്ഞാൽ നടപടികൾ എടുക്കുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ബുധനാഴ്ച മുന്നറിയിപ്പ് നൽകി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യ അധികൃതർ പുറപ്പെടുവിക്കുന്ന എല്ലാ പ്രതിരോധ നടപടികളും പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. COVID-19 നെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് “വൈറസിനേക്കാൾ കൂടുതൽ ദോഷം വരുത്തുന്നു” എന്നും ഔദ്യോദിക വൃത്തങ്ങൾ പറയുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here