ലക്നോ: കോ​വി​ഡ് 19 വൈ​റ​സി​നെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​വാ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ക​ഫീ​ല്‍ ഖാ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

മൂ​ന്ന് പേ​ജു​ള്ള ക​ത്താ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച​ത്. ക​ത്തി​ല്‍ വൈ​റ​സി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ, പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​വും വ്യാ​പ​ക​വു​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു ജി​ല്ല​യി​ല്‍ 1000 എ​ന്ന വി​ധ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം, പു​തി​യ ഐ​സി​യു​ക​ള്‍ ആ​രം​ഭി​ക്ക​ണം, ഡോ​ക്ട​ര്‍​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​ക​ണം, വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍​ക്ക് ത​ട​യി​ടു​ക​യും അ​ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക​യും വേ​ണം എ​ന്നീ നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് ക​ഫീ​ല്‍ ഖാ​ന്‍ ക​ത്തി​ലൂ​ടെ മു​ന്നോ​ട്ട് വ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here