തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ കാസർഗോഡ് നിന്നും 4 പേർ കണ്ണൂരിൽ നിന്നും മൂന്ന്, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് റിപ്പോർട്ട് ചെയ്തത്. 336 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു, അതിൽ 263 പേർ ചികിത്സയിലാണ്. നഴ്സുമാർ ലോകത്തിന് നൽകുന്നത് കരുതലിൻ്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി ലോകാരോഗ്യ ദിനത്തിൽ കൂട്ടിച്ചേർത്തു.

ഇന്ന് സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്നും വന്നവരാണ്. 131 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. നിസാമുദ്ധീനിൽ നിന്ന് വന്ന രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 പേരാണ്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here