കൊച്ചി: കോവിഡ്​ 19 ന്‍െറ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ വിചാരണ തടവുകാര്‍ക്ക്​ ജാമ്യം നല്‍കണമെന്ന്​ ഹൈകോടതി. ലോക്ക്​ഡൗണ്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.
ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്​ത തടവുകാര്‍ക്കാണ്​ ജാമ്യം ലഭിക്കുക. സ്​ഥിരം കുറ്റവാളികള്‍ക്ക്​ ജാമ്യത്തിന്​ അര്‍ഹതയുണ്ടാകില്ല. ഏപ്രില്‍ 30 വരെയാണ്​ ഇവര്‍ക്ക്​ ജാമ്യം നല്‍കുക. ജാമ്യത്തിനിറങ്ങിയ ശേഷം താമസ സ്​ഥലത്തിന്​ തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനില്‍ റിപ്പോര്‍ട്ട്​ ചെയ്യണമെന്നും ​ഹൈകോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here