ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കേരളത്തിൽ രേഖപ്പെടുത്തുന്ന സമ്പർക്കം മൂലമുള്ള കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകളിൽ അമ്പതോളം കേസുകൾ സമ്പർക്കത്തിലൂടെ രോഗം പകർന്നു വന്നവയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരിലാണ് കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത് എന്ന ധാരണയെ തെറ്റിച്ചുകൊണ്ടാണ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണുന്നത്. ആയതിനാൽ തന്നെ സമൂഹ വ്യാപന സാധ്യത തടയാൻ ആകുന്നുണ്ടോ എന്ന സംശയവും ഉയരുന്നു. ഇതുവരെ രോഗം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ട 50 പേരിൽ ഒൻപതുപേർക്ക് എവിടെനിന്നാണ് രോഗം ബാധിച്ച എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതും ഏറെ ആശങ്കയുണ്ടാക്കുന്നു. സമ്പർക്ക രോഗബാധിതരിൽ 14 പേർ ആരോഗ്യ പ്രവർത്തകരാണ് എന്നുള്ളതും സ്ഥിതിഗതികൾ ഗൗരവമേറിയതാക്കുന്നു. സമൂഹ വ്യാപനം എന്ന വലിയ പ്രതിസന്ധിയെ തടയാൻ കേരളീയർ കർശനമായ ജാഗ്രത തുടരണം എന്ന മുന്നറിയിപ്പാണ് ഇത്തരം കണക്കുകൾ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here