പാനൂർ: പാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച പൊക്‌സോ കേസ് പ്രതി പത്മനാഭൻ അറസ്റ്റിൽ. തലശ്ശേരി ഡിവൈഎസ്പി വേണു ഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ കേസില്‍ ഒരു മാസമായിട്ടും അറസ്റ്റ് നടക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സമൂഹ മാധ്യമ കാമ്പയിന്‍ നടക്കുകയായിരുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here