കോവിഡിന്റെ സമൂഹ വ്യാപനം കണ്ടെത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് റാന്‍ഡം പി സി ആര്‍ പരിശോധനകള്‍ തുടങ്ങി. ലക്ഷണങ്ങളൊന്നുമില്ലാതെ രാജ്യത്ത് നിരവധി പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരത്തില്‍ രോഗം കാണപ്പെടുന്നു. ഈ സാഹചര്യത്തലാണ് റാന്‍ഡം പി സി ആര്‍ പരിശോധനകള്‍ തുടങ്ങിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, യാത്രകളോ കൊവിഡ് രോഗികളുമായി സന്പര്‍ക്കമോ വരാത്ത എന്നാല്‍ കൊവിഡ് ലക്ഷണങ്ങളുമായി ഓപികളിലെത്തുന്ന രോഗികള്‍ , ഹോട്ട് സ്‌പോട്ട് മേഖലയിലെ ആളുകള്‍ എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിച്ചാണ് പരിശോധന. ഐ സി എം ആറിന്റെ നിദേശ പ്രകാരം സംസ്ഥാനത്തെ വിദഗ്ധ സമിതിയാണ് പരിശോധിക്കേണ്ട ഗ്രൂപ്പുകളെ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here