ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി ഇന്നലെ മാത്രം 6000 ത്തിലേറെ പേരാണ് മരണപ്പെട്ടത്. ഇതോടെ അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,83,000 പിന്നിട്ടു.

കോവിഡിന് കാരണമായ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. കൂടാതെ ആഫ്രിക്കയിലും അമേരിക്കന്‍ രാഷ്ട്രങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യു.എന്നിന്റെ അറിയിപ്പ്. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും ആശങ്ക ഉണര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here