മസ്‌കത്ത് ∙ രാജ്യത്തെ വ്യവസായികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി സര്‍ക്കാര്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ ഫീസില്‍ ഇളവ് നല്‍കുന്നതും നികുതി ഒഴിവാക്കി നല്‍കിയതും കൂടുതല്‍ ആശ്വാസകരമാകും. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ സ്‌റ്റോക്ക് വര്‍ധിപ്പിക്കും. ആറ് മാസത്തേക്ക് ചില്ലറ വില്‍പ്പന വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് സ്വകാര്യ മേഖലക്ക് സര്‍ക്കാര്‍ വെയർ ഹൗസുകള്‍ നല്‍കും. പ്രത്യേക നിരക്ക് ഈടാക്കാതെ ഈ ആനുകൂല്യം ലഭിക്കും. 

ആഗസ്ത് അവസാനം വരെ റസ്റ്ററന്റുകളുടെ ടൂറിസ്റ്റ് നികുതിയും റസ്റ്റോറന്റുകളുടെ നഗരസഭാ നികുതിയും അടയ്‌ക്കേണ്ടതില്ല. ആഗസ്ത് അവസാനം വരെ വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള നഗരസഭാ ഫീസില്‍ ഇളവ് ലഭിക്കും. ആറ് മാസത്തേക്ക് ഒമാന്‍ ഡെവലപ്മെന്റ് ബാങ്കില്‍ വായ്പ ഗഡുക്കളായി മാറ്റിവെച്ചു. വ്യാവസായിക നഗരങ്ങളിലെ ഫാക്ടറികളെ മൂന്നുമാസത്തേക്ക് ഫീസില്‍ നിന്ന് ഒഴിവാക്കി. നിലവിലെ കാലയളവില്‍ വാടക കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യും. തുറമുഖങ്ങളിലെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്, ഷിപ്പിംഗ്, അണ്‍ലോഡിംഗ് ഫീസ് എന്നിവ കുറച്ചു.

വാണിജ്യ റജിസ്‌ട്രേഷനിലുള്ള കമ്പനികളെ അടുത്ത മൂന്ന് മാസത്തേക്ക് പുതുക്കല്‍ ഫീസില്‍ നിന്ന് ഒഴിവാക്കും. കാര്‍ സെയില്‍സ് ഏജന്‍സികളും ഫിനാന്‍സിംഗ് കമ്പനികളും കാര്‍ പേയ്മെന്റുകള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കും. നിലവിലെ സാഹചര്യത്തില്‍ വാടക ഒഴിവാക്കുകയോ കുറയ്ക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്നതിന് വാണിജ്യ കേന്ദ്രങ്ങളുടെ ഉടമകളുടെയും വാണിജ്യ കെട്ടിട ഉടമകളുടെയും യോഗം വിളിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here