ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത് . പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേ ര്‍പ്പെടുത്തിയത്.

അതെ സമയം നിലവില്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും നയതന്ത്ര പ്രതിനിധികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടാതെ സ്വദേശികളുടെ വീട്ടുജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ലായിരുന്നു.

കോവിഡ് പ്രതിസന്ധി മുന്‍ നിര്‍ത്തി ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍നിന്ന് നേരിട്ടോ അല്ലാതെയോ വരുന്നവര്‍ മറ്റൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടി വരും. അതേസമയം, കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ കുടുംബ ബന്ധുക്കള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും യാത്രാ വിലക്ക് ബാധകമല്ല.എന്നാല്‍, ചരക്ക് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല എന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here