കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടു വ്യോമയാന വകുപ്പിന്‍റെ സര്‍ക്കുലര്‍. കുവൈത്ത് മുസാഫിര്‍ പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്നും മുഴുവന്‍ യാത്രക്കാരും സ്വന്തം ചെലവില്‍ രണ്ടു തവണ പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും വിമാനക്കമ്ബനികള്‍ക്കുള്ള സര്‍ക്കുലറില്‍ പറയുന്നു.

കുവൈത്ത് വ്യോമയാന വകുപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ഈ മാസം 21 മുതല്‍ കുവൈത്തിലെത്തുന്ന യാത്രക്കാര്‍ കുവൈത്ത് മുസാഫിര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴു ദിവസം ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയണം . ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈന്‍ കൂടി പൂര്‍ത്തിയാക്കണം . ഇതനുസരിച്ചു എല്ലാ യാത്രക്കാരും രണ്ടു തവണ നിര്‍ബന്ധമായും പി.സി.ആര്‍പരിശോധനക്ക് വിധേയമാകേണ്ടി വരും

LEAVE A REPLY

Please enter your comment!
Please enter your name here