കുവൈത്തിൽ 300 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇന്ന് 213 പേർ രോഗമുക്​തി നേടി. 57കാരനായ ഫിലിപ്പീൻ പൗരൻ മരിച്ചു. ഇതോടെ മരണം 24 ആയി. ഇതുവരെ 3740 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 1389 പേർ രോഗമുക്​തി നേടി. ബാക്കി 2327 പേരാണ്​ ചികിത്സയിലുള്ളത്​. 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ 28 പേരുടെ നില ഗുരുതരമാണ്​.

പുതിയ വൈറസ്​ ബാധിതരിൽ 87 പേർ ഇന്ത്യക്കാരാണ്​. വൈറസ്​ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്തുനിന്ന്​ വന്നവരും 294 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here