സൗദി അറേബ്യയിൽ ഇന്ന് കോവിഡ്​ ബാധിച്ച്​ അഞ്ച്​ വിദേശികൾ കൂടി മരിച്ചു. കിഴക്കൻ പ്രവിശ്യയിലും മക്കയിലുമാണ്​​ അഞ്ച്​ മരണങ്ങളും സംഭവിച്ചത്​. 25നും 50നുമിടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 157ലെത്തി. പുതുതായി 1325 പേർക്ക്​ രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​ത ആകെ കേസുകളുടെ എണ്ണം 21402 ആയെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്​. ചികിത്സയിലുള്ള 18,292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. 169 ​േ​പർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ്​ സർവേ 14 ദിവസം പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here