ഓസ്ട്രേലിയക്കെതിരെ 2013-ൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രോഹിത് ശർമ തന്റെ ആദ്യ ഇരട്ട സെഞ്ചുറി നേടി ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടി. സച്ചിൻ തെണ്ടുൽക്കർക്കും വീരേന്ദർ സെവാഗിനും ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമായിരുന്നു രോഹിത്. 209 റൺസാണ് അന്ന് രോഹിത് നേടിയത്.

എന്നാൽ രോഹിതിന്റെ ആ ഇരട്ട സെഞ്ചുറിയിൽ സഹതാരം യുവരാജ് സിങ്ങിന് അതൃപ്തിയുണ്ടായിരുന്നു. ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിയ ശേഷമാണ് തനിക്ക് അത് മനസ്സിലായതെന്നും രോഹിത് പറയുന്നു. ആർ അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് രോഹിതിന്റെ വെളിപ്പെടുത്തൽ.

രോഹിത് 209 റൺസുമായി പുറത്തായതായിരുന്നു യുവിയുടെ അതൃപ്തിക്ക് കാരണം. 219 റൺസ് നേടിയ വീരേന്ദർ സെവാഗിന്റെ റെക്കോഡ് തകർക്കാനുള്ള അവസരം ഞാൻ കളഞ്ഞതായിരുന്നു യുവിയെ നിരാശപ്പെടുത്തിയത്. ഒരു ഓവർ കൂടി ബാറ്റിങ് കിട്ടിയിരുന്നെങ്കിൽ സെവാഗിന്റെ റെക്കോഡ് തകർക്കാമായിരുന്നു എന്ന് യുവി അന്ന് രോഹിതിനോട് പറഞ്ഞു.

എന്നാൽ ഒരു വർഷത്തിന് ശേഷം ആ റെക്കോഡ് രോഹിത് തകർത്തു. ശ്രീലങ്കയ്ക്കെതിരേ 264 റൺസാണ് ഹിറ്റ്മാൻ അടിച്ചെടുത്തത്. അതിനുശേഷം മറ്റൊരു ഇരട്ടസെഞ്ചുറി കൂടി രോഹിത് നേടി. 2017 ശ്രീലങ്കയ്ക്കെതിരേ ആയിരുന്നു മൂന്നും ഡബിൾ സെഞ്ചുറി. അന്ന് 208 റൺസുമായി പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here