കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ്​ മരിച്ചത്​. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്​ രാജ്യത്ത്​ സ്ഥിരീകരിച്ചവർ 2248 ആയി. കോവിഡ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി. ബുധനാഴ്​ച 31 പേർ ഉൾപ്പെടെ 443 പേർ രോഗമുക്​തി നേടി. ബാക്കി 1792 പേരാണ്​ ചികിത്സയിലുള്ളത്​.

50 പേർ തീവ്രപരിചരണ വിഭാഗത്തിലുള്ളതിൽ 21 പേരുടെ നില ഗുരുതരമാണ്​​. ബ്രിട്ടനിൽനിന്ന്​ വന്ന അഞ്ച്​ കുവൈത്തികൾ, യു.എ.ഇയിൽനിന്ന്​ വന്ന കുവൈത്തി എന്നിവർക്ക്​ ​വൈറസ്​ ബാധിച്ചു. 80 ഇന്ത്യക്കാർ, അഞ്ച്​ കുവൈത്തികൾ, പത്ത്​ ബംഗ്ലാദേശികൾ, 21 ഇൗജിപ്​തുകാർ, അഞ്ച്​ നേപ്പാൾ പൗരന്മാർ, ആറ്​ പാകിസ്ഥാനികൾ, നാല്​ സിറിയക്കാർ, മൂന്ന്​ ഫിലിപ്പീൻസ്​ പൗരന്മാർ, മൂന്ന്​ ബിദൂനികൾ, രണ്ട്​ ശ്രീലങ്കക്കാർ സൗദി, യമൻ, ലബനാൻ, ഇറാൻ, ബെനിൻ, ജോർഡൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിവർക്ക്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ പകർന്നത്​. നാല്​ കുവൈത്തികൾ, ഒരു ജോർഡൻ പൗരൻ, ഒരു പാകിസ്ഥാനി എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here