മനില• ടോക്കിയോയില്‍ നിന്ന് രോഗികളെ കൊണ്ടുവരാന്‍ ഫിലിപ്പൈന്‍സ് ആരോഗ്യ വകുപ്പ് എയര്‍ ആംബുലന്‍സ് ആയി ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചിരുന്ന വിമാനത്തിന് തീപിടിച്ച്‌ തകര്‍ന്ന്. 8 പേര്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിനു തയ്യാറെടുത്ത വിമാനം മനില എയര്‍പോര്‍ട്ടില്‍ വച്ച്‌ തീപ്പിടിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍, ഒരു ഡോക്ടര്‍, ഒരു ഫ്ലൈറ്റ് മെഡിക്, ഒരു നഴ്സ്, ഒരു രോഗി, രോഗിയുടെ സഹായി, എന്നിവര്‍ ഉള്‍പ്പടെ എട്ടുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരെല്ലാം അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അപകടത്തെത്തുടര്‍ന്ന് വിമാനത്താവള റണ്‍വെ അടച്ചിട്ടുണ്ട്.
അന്വേഷണം നടന്നുവരികയാണെന്നും മനില അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി പറഞ്ഞു.
ഐ.എ.ഐ വെസ്റ്റ് വിന്‍ഡ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ള വിമാനം ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി മണിയോടെയോടെയാണ് പുറപ്പെടെണ്ടിയിരുന്നത്. എന്നാല്‍ ടാര്‍മാക് ഉപയോഗിച്ച്‌ വിമാനം റണ്‍വേയിലേക്ക് മാറ്റുന്നതിനിടെ തീപ്പിടിക്കുകയായിരുന്നു. അഗ്നിശമനസേന ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീകെടുത്തിയത്.


അപകടത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. രോഗിക്ക് കൊറോണ വൈറസ് അല്ലെങ്കില്‍ മറ്റേതെങ്കിലും രോഗമുണ്ടായിരുന്നോ എന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. അപകടത്തില്‍പ്പെടുന്നതിന് മുന്‍പ്, ഇതേ ജെറ്റ് വിമാനം ജപ്പാന്‍, തായ്ലന്‍ഡ്, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ കൊണ്ടുവരുന്നതിനും ഫിലിപ്പീന്‍സിലും പരിസരത്തും മെഡിക്കല്‍ സപ്ലൈകള്‍ നടത്തുന്നതിനും നിരവധി യാത്രകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഫിലിപ്പൈന്‍സില്‍ ഇതുവരെ 1,418 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കുറഞ്ഞത് 71 മരണങ്ങളും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here