ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്ത് ചെമ്പട കിരീടമുയര്‍ത്തി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂള്‍ ചെല്‍സിയെ പരാജയപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ കപ്പുയര്‍ത്തി. 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലെത്തുന്നത്. 1990ന് ഇതാദ്യമായാണ് ലിവര്‍പൂള്‍ കിരീടത്തില്‍ മുത്തമിടുന്നത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു. പ്രീമിയര്‍ ലീഗ് കാലഘട്ടത്തിലെ ചെമ്പടയുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്.

ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്ന് ഗോളിന്റെ ലീഡെടുത്ത ലിവര്‍പൂള്‍ ചെല്‍സിയുടെ തിരിച്ചടികള്‍ക്കും മറുപടി നല്‍കിയതോടെ തകര്‍പ്പന്‍ മത്സരത്തിനാണ് ആന്‍ഫീല്‍ഡ് വേദിയായത്. 23-ാം മിനിറ്റില്‍ നാബി കെറ്റയുടെ ഒരും ഗംഭീര സ്‌ട്രൈക്കിലൂടെയാണ് ലിവര്‍പൂള്‍ ലീഡ് എടുത്തത്. ബോക്‌സിന് പുറത്തായിരുന്നു കെറ്റയുടെ സ്‌ട്രൈക്ക്. പിന്നാലെ 38-ാം മിനിറ്റില്‍ ഒരു സുന്ദര ഫ്രീകിക്കിലൂടെ അര്‍നോള്‍ഡ് ലിവര്‍പൂളിന്റെ ലീഡ് ഇരട്ടിയാക്കി. 43-ാം മിനിറ്റില്‍ ജോര്‍ജിനിയോയും ലീഡ് ഉയര്‍ത്തി. എന്നാ ആദ്യ പകുതിയുടെ ഇഞ്ച്വുറി ടൈമില്‍ ഒലിവര്‍ ജെറാഡിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ ചെമ്ബട 3-1ന് മുന്നില്‍.

രണ്ടാം പകുതിയിലും ആദ്യം ഗോള്‍ കണ്ടെത്തിയത് ലിവര്‍പൂളായിരുന്നു. 55-ാം മിനിറ്റില്‍ രോബര്‍ട്ടോ ഫിര്‍മീഞ്ഞോയിലൂടെ ലിവര്‍പൂള്‍ ഗോള്‍ സമ്ബാദ്യം നാലാക്കി. 61-ാം മിനിറ്റില്‍ ടാനി എബ്രാഹാമിലൂടെയും 73-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിക്കിലൂടെയും തിരിടച്ചടിച്ച ചെല്‍സിക്ക് എന്നാല്‍ ലിവര്‍പൂളിന്റെ ഒപ്പമെത്താന്‍ അതുപോരായിരുന്നു. 84-ാം മിനിറ്റില്‍ ഷെമ്ബര്‍ലിയാന്‍ ചെല്‍സിയുടെ മേല്‍ അവസാന ആണിയും അടിച്ച്‌ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സീസണില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മത്സരം അവശേഷിക്കെ ഒരു ടീം കിരീടത്തിലെത്തുന്നത്. ഈ വിജയത്തിനു ശേഷം ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here