കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ അയര്‍ലന്‍ഡ്. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം അറിയിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. ഇതോടെ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. ബുധനാഴ്ച ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

സ്‌കൂളുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ബാറുകളും റെസ്റ്റോറന്റുകളിലും ടേക്ക്‌എവേ സംവിധാനമോ ഡെലിവറി സര്‍വീസോ മാത്രമേ ഉണ്ടാകൂ. അവശ്യ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിന് പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here