ലോക് ഡൗൺ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, നേരിയ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോൺ വില്പനയ്ക്കും റീചാർജിനും ഉള്ള കടകൾ കമ്പ്യൂട്ടർ സ്പെയർപാർട്സ് കടകൾ തുടങ്ങിയവ ആഴ്ചയിൽ ഒരു ദിവസം തുറക്കുവാനുള്ള അനുവാദം ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വാഹന വർക്ക് ഷോപ്പുകൾ ആഴ്ചയിൽ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകില്ലെങ്കിലും ഒന്നിൽ കൂടുതൽ ദിവസം തുറക്കാൻ അനുമതി നൽകുമെന്നും നിയന്ത്രണങ്ങളിൽ എപ്പോഴാണ് ഇളവുകൾ നൽകുക എന്നുള്ളത് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾ നടത്തുന്ന മലയാളി സ്കൂൾ മാനേജ്മെൻറുകളോട് ഫീസുകളിൽ ഇളവ് വരുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിച്ച മലയാളി നഴ്സുമാർക്കുള്ള സഹായവും മതിയായ സുരക്ഷയും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അദ്ദേഹം അഭ്യർത്ഥിച്ചു.ഡൽഹിയിൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന് മഹാരാഷ്ട്ര ഡൽഹി മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here