മുംബൈ വൊകാർഡ് ആശുപത്രിയിൽ ജോലി ചെയ്യുന്ന 46 മലയാളി നഴ്സുമാർക്ക് അടക്കം രാജ്യത്താകമാനം 57 മലയാളി നഴ്സുകൾക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അൻപതിലധികം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടുകൂടി മുംബൈയിലെ ഈ ആശുപത്രി അധികൃതർ അടപ്പിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അടിയന്തരമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here