മെയ് 26 മുതല്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്വിറ്ററില്‍ യാത്രക്കാരന് നല്‍കിയ മറുപടിയില്‍ ഇന്ത്യയിലേക്ക് മേയ് 26 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തയാറെടുക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം തുടരുന്നതിനാല്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്നത് പ്രകാരം മാത്രമേ സര്‍വീസ് തുടങ്ങാനാകൂ. ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ മേയ് 26 മുതല്‍ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് ബുക്കിംഗ് പ്രകാരം ഇന്ത്യയിലേക്ക് മേയ് 26, 28, 30, 31 തിയതികളിലും 31 ന് ശേഷം ഇന്ത്യയിലേക്കും തിരിച്ചും സാധാരണ നിലയിലുള്ള സര്‍വീസ് തുടരും. മേയ് 26ന് കൊച്ചിയിലേക്കാണ് ആദ്യ സര്‍വീസ്.

LEAVE A REPLY

Please enter your comment!
Please enter your name here