കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായുള്ള ലോക്ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിൽ അവശ്യ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഗുരുതരം രോഗം ബാധിച്ചവരും ഉപയോഗിക്കേണ്ട വിവിധ മരുന്നുകൾ സംസ്ഥാനത്തെ മിക്ക മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമല്ല. വിമാനമാർഗം വഴി എത്തിയിരുന്ന മരുന്നുകൾ സാധാരണഗതിയിൽ 10 ദിവസത്തേക്കാണ് മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ചെയ്യാറുള്ളത്. ലോക് ഡൗൺ ആയതിനാൽ വിമാന സർവീസുകൾ നടത്താത്തതിനാൽ ശീതീകരിച്ച് സൂക്ഷിക്കേണ്ടതും വിലയേറിയതുമായ ഇൻജക്ഷൻ മരുന്നുകൾ ഉൾപ്പെടുന്ന ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്ന ധാരാളം മരുന്നുകൾ സംസ്ഥാനത്ത് ലഭ്യമല്ലാതാ യിരിക്കുന്നു.ഹൃദയം, വൃക്ക, കരൾ, ന്യൂറോ രോഗികൾക്കുള്ള മരുന്നുകൾ ലഭിക്കാതെ സംസ്ഥാനത്തെ മിക്ക ഫാർമസികളും രോഗികളോട് കൈമലർത്തുകയാണ്.

അതേസമയം ലോക് ഡൗൺ ആയതിനാൽ മരുന്നുകളുടെ വിൽപന 35 ശതമാനത്തിലധികം വർദ്ധിച്ചു എന്നും ആവശ്യത്തിലധികം മരുന്നുകൾ വാങ്ങി സൂക്ഷിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ആവശ്യമായ മരുന്നുകൾ ലഭ്യമാകാതെ വരുന്നവർക്ക് മരുന്നുകൾ എത്തിച്ചു നൽകാൻ ആരോഗ്യ വകുപ്പും പോലീസും അഗ്നിശമനസേനയും ഊർജ്ജസ്വലതയോടെ കൂടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here