ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗംപേരും 21നും 40നും ഇടയിൽ പ്രായമുള്ളവരെന്ന് റിപ്പോർട്ട്. ചെറുപ്പക്കാരിൽ കൊറോണ വൈറസ് അത്ര പെട്ടെന്ന് വ്യാപിക്കുകയില്ല എന്ന നിഗമനം നിലവിലിരിക്കെയാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരിൽ 83 ശതമാനവും 40 ന് താഴെ പ്രായമുള്ളവർ ആയി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ കൊറോണ സ്ഥിരീകരിച്ചതിൽ 17 ശതമാനം ആൾക്കാർ മാത്രമാണ് 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ.
ഇതുവരെ ഇന്ത്യയിൽ 2972 പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടപ്പോൾ 68 പേരാണ് മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here