2019 ൽ മിസ്സ് ഇംഗ്ലണ്ടായി കിരീടമണിഞ്ഞ സൗന്ദര്യ റാണി ഭാഷാ മുഖർജി കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ ഡോക്ടറായി ഔദ്യോദിക ജീവിതം തുടരുന്നതിനായി ബ്രിട്ടനിലേക്ക് മടങ്ങി.

2019 ഡിസംബറിൽ മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ശേഷം ഭാഷാ മുഖർജി ജൂനിയർ ഡോക്ടറായി കരിയർ ബ്രേക്ക് എടുത്തിരുന്നു . മിസ്സ് ഇംഗ്ലണ്ട് നേടിയതിന് ശേഷം മത്സരത്തിൽ മുഖർജി ഇംഗ്ലണ്ടിനെ പ്രതിനിതികരിച്ചായിരുന്നു ഇത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അംബാസഡറായി ക്ഷണിക്കപ്പെട്ട മുഖർജി ഈ വർഷം ഓഗസ്റ്റ് വരെ തന്റെ ജോലിയിൽ തുടരാനും ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയിട്ടിരിക്കുകയാണിപ്പോൾ.

മാർച്ച് തുടക്കത്തിൽ, 24 കാരിയായ ഇവർ കോവൻട്രി മെർസിയ ലയൺസ് ക്ലബിന് വേണ്ടി നാല് ആഴ്ച ഇന്ത്യയിൽ ഉണ്ടായിരുന്നു. വികസനവും കമ്മ്യൂണിറ്റി ചാരിറ്റിയുമായ അംബാസഡറായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത് അതിനിടയിലാണ് കൊറോണ വൈറസ് സ്ഥിതി യുകെയിൽ മോശമായത്, ഉടനെ സഹപ്രവർത്തകരിൽ നിന്ന് ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജോലിസ്ഥലത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് മാനേജുമെന്റ് ടീമിനെ അറിയിച്ച്ചതും ഇങ്ങനെ ഒരു തീരുമാനവും എടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here