ദുബായിൽ 5 പുതിയ റൂട്ടുകളിൽ ജൂൺ ഒന്നു മുതൽ ബസ് സർവീസ്. വിവിധ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ തുടങ്ങാനും ഒരു റൂട്ടിലെ സർവീസ് നിർത്താനും ആർടിഎ തീരുമാനിച്ചു. റൂട്ട് 14: ഊദ് മേത്ത സ്റ്റേഷൻ-അൽ സഫ (20 മിനിറ്റ് ഇടവിട്ട്), റൂട്ട് 23: ഉദ് മേത്ത സ്റ്റേഷൻ-അൽ നഹ്ദ 1 (30 മിനിറ്റ് ഇടവിട്ട്), റൂട്ട് 26: ഊദ്മേത്ത ബസ് സ്റ്റേഷൻ-ബിസിനസ് ബേ സ്റ്റേഷൻ (വെള്ളി ഒഴികെ 20 മിനിറ്റ് ഇടവിട്ട്), റൂട്ട് എഫ് 50: ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷൻ-ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് കോംപ്ലക്സ് 2 (30 മിനിറ്റ് ഇടവിട്ട്), റൂട്ട് എഫ് 51: ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷൻ-ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് കോംപ്ലക്സ് 1 (20 മിനിറ്റ് ഇടവിട്ട്).

റൂട്ട് 20 സർവീസ് വർസാനിലെ ഫ്ലൈ ദുബായ് ഹെഡ് ഓഫിസ് വരെ നീട്ടി. റൂട്ട് എഫ് 09 സർക്കുലർ സർവീസ് ആക്കി. അൽ വാസൽ പാർക്കിലേക്കു പോകില്ല. റൂട്ട് എഫ് 14, എഫ് 19എ, എഫ് 19ബി സർവീസുകൾ ബിസിനസ് ബേ 2 ബസ് സ്റ്റേഷനിലേക്ക് നീട്ടി. സി14 റൂട്ടിലെ സർവീസ് നിർത്തി. യാത്രക്കാർ റൂട്ട് 14, 23 സർവീസുകൾ ഉപയോഗപ്പെടുത്തണം.

20, 21ഡി, 66, 91, 91എ, 95, സി 03, സി 05, സി18, ഇ 303, ഇ 306, ഇ 307, ഇ 307എ, എഫ് 03, എഫ് 09, എഫ് 14, എഫ് 19എ, എഫ് 19ബി, എഫ് 49, എഫ് 50, എഫ് 51, എഫ് 55, എഫ് 61, എഫ് 70, എക്സ് 23, എക്സ് 25, എക്സ് 92, എക്സ് 94 റൂട്ടുകളുടെ സമയക്രമം പരിഷ്കരിച്ചു. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസ് ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here