പൊ​തു ധ​ന​കാ​ര്യ നി​രീ​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അബുദാബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ത്തി​ന് അബുദാബി ഭ​ര​ണാ​ധി​കാ​രി​യാ​യ യു​എഇ പ്ര​സി​ഡ​ൻ​റ്​ ഷെയ്ക്ക് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ അം​ഗീ​കാ​രം ന​ൽ​കി. സാ​മ്പ​ത്തി​ക നി​രീ​ക്ഷ​ണ​ത്തി​നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നും വേ​ണ്ടി​യു​ള്ള അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി പു​തി​യ നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​മ​ഗ്ര​ത, സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്തം, ഭ​ര​ണം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തും.

അബുദാബിയു​ടെ സ​മ്പ​ദ്​ വ്യ​വ​സ്ഥ​യി​ലെ സു​പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, സ​ർ​ക്കാ​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് രീ​തി​ക​ൾ, സം​ഘ​ട​നാ ഭ​ര​ണം, ച​ട്ട​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ നി​യ​മം. അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മൊ​പ്പം സാ​മ്പ​ത്തി​ക​വും ഭ​ര​ണ​പ​ര​വും സ്വ​ത​ന്ത്ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഈ ​അ​തോ​റി​റ്റി​യെ​ന്നും നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു. അബുദാബി എ​മി​റേ​റ്റി​ലു​ട​നീ​ളം പൊ​തു​വി​ഭ​വ​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here