ഷാർജയിലും അബുദാബിയിലും പുതുവത്സര ആഘോഷം പ്രമാണിച്ച് കർശന നിയന്ത്രണങ്ങൾ. ഷാർജയിൽ 30ലേറെ പേർ പങ്കെടുക്കുന്ന പുതുവത്സര പാർട്ടികൾ നിരോധിച്ചു. നിയമലംഘകർക്ക് 10,000 പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ചെറിയ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവർ തമ്മിൽ നാല് മീറ്റർ അകലം സൂക്ഷിക്കണമെന്നും നിർദേശിച്ചു.

നേരത്തെ, പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും അതിഥികൾക്ക് 15,000 ദിർഹവും പിഴ അധികൃതർ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും വ്യക്തമാക്കി.
അതേസമയം, സംഗമം, യോഗം, സ്വകാര്യ–പൊതു ആഘോഷങ്ങൾ എന്നിവ സംഘടിപ്പിച്ചാല്‍ 10,000 ദിർഹമായിരിക്കും പിഴയെന്ന് അബുദാബി പൊലീസ് അറിയിച്ചു. കൂടാതെ, പങ്കെടുക്കുന്ന ഒാരോരുത്തർക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. 30 ലേറെ പേരുടെ സ്വകാര്യ കൂട്ടായ്മകൾ നടത്തിയാൽ സംഘാടകർക്ക് 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 വീതവും പിഴ ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here