ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവിന്റെ ക്ഷണം. റിയാദില്‍ ജനുവരി 5ന് നടക്കുന്ന ജിസിസി ഉച്ചകോടി സുപ്രിം കൗണ്‍സില്‍ 41ാമത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദാണ് കത്തയച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ ഡോ നായിഫ് ഫലാഹ് അല്‍ ഹജ്‌റഫ് ഇന്ന് രാവിലെ അമീരി ദിവാന്‍ ലൈബ്രറയിലെത്തിയാണ് കത്ത് കൈമാറിയത്.ജനുവരി അഞ്ചിന് സൗദിയിലാണ് ഉച്ചകോടി നടക്കുക.പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമ തീരുമാനം ജിസിസി ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here