കഴിഞ്ഞ വർഷം ന്യൂസിലാൻഡിലെ രണ്ട് പള്ളികളിലായി നടന്ന കൂട്ട വെടിവെപ്പിൽ 51 മുസ്ലീങ്ങളെ കൊലപ്പെടുത്തിയ കേസിൽ ഓസ്ട്രേലിയക്കാരനായ പ്രതി എല്ലാ കുറ്റങ്ങളും സമ്മതിച്ചു. 29 കാരനായ ബ്രെന്റൺ ടാരന്റ് തന്റെ മേൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും മുമ്പ് നിഷേധിച്ചിരുന്നു. 51 കൊലപാതക കുറ്റങ്ങൾ, 40 കൊലപാതക ശ്രമങ്ങൾ, തീവ്രവാദ പ്രവർത്തനം എന്നീ കുറ്റങ്ങൾ ആയിരുന്നു ബ്രെൻഡന്റെ മേൽ ആരോപിക്കപ്പെട്ടിരുന്നത്.

ഇപ്പോൾ ഞാൻ കുറ്റവാളി തന്നെ എന്ന് ക്രൈസ്റ്റ്ചർച്ച് ഹൈക്കോടതിയെ ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി പ്രതിയായ ബ്രെന്റൻ അറിയിച്ചു. ഉടൻ തന്നെ ബാക്കി വിസ്താരവും കോടതി നടപടികളും പൂർത്തിയാവും എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here