യുകെയിൽ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ബുധനാഴ്ചത്തേക്ക് 463 ആയി ഉയർന്നു. ഇതുവരെ രാജ്യത്ത് 9500ഓളം കോവിഡ് പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വരുന്ന ആഴ്ചകളിൽ കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും ബ്രിട്ടീഷ് ഗവൺമെന്റ് അറിയിച്ചു. നാഷണൽ ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊണ്ടിരിക്കുന്നതായും ബ്രിട്ടീഷ് ഗവൺമെൻറ് അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലഭ്യമായിട്ടുള്ള 8000ത്തോളമുള്ള വെന്റിലേറ്ററുകൾ നിലവിലുള്ള സാഹചര്യത്തിൽ മതിയാകാതെ വരുമെന്നതിനാൽ പ്രശസ്ത വാക്വം ക്ലീനർ കമ്പനിയായ ഡൈസനുമായി ചേർന്ന് പതിനായിരത്തോളം മെഡിക്കൽ വെൻറിലേറ്ററുകൾ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള കരാറിൽ ബ്രിട്ടൻ ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here