റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ നടത്തിയ സുപ്രധാന ശ്രമങ്ങളുടെയും യുഎഇ നേതൃത്വത്തിന്റെ നിരന്തരമായ നിരീക്ഷണത്തിന്റെയും ദേശീയ അണുനശീകരണ പരിപാടിക്ക് പിന്തുണ നൽകിയതിന്റെയും ഫലമാണിതെന്ന് ആശുപത്രി സിഇഒ ഡോ. ചാങ് സുക് സു പറഞ്ഞു. ലോകാരോഗ്യ സംഘടന വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചതു മുതൽ രോഗികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ ആശുപത്രി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here