പത്ത് ഓവർ മത്സരം (ടി10) അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച വേദി ഒളിമ്പിക്സായിരിക്കുമെന്ന അഭിപ്രായവുമായ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ക്രിക്കറ്റിലെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ടി10 ഒളിംപിക്‌സിന് ഏറ്റവും അനുയോജ്യമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 10 ദിവസത്തിനുള്ളില്‍ തന്നെ ടി10 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് മുൻപ് 1900ത്തിൽ നടന്ന ഒളിംപിക്സില്‍ മാത്രമാണ് ആദ്യമായും അവസാനമായും ക്രിക്കറ്റ് മത്സര ഇനമാകുന്നത്. പിന്നീട് 1998ൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റുണ്ടായിരുന്നു. പക്ഷെ ഇതിന് ശേഷം വലിയ ലോക കായിക മേളകളിലൊന്നും ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

‘മുന്നോട്ടുനോക്കിയാൽ 2022ല്‍ ബെര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നിവയേക്കാള്‍ കായികമേളകളില്‍ അനുയോജ്യം ടി10 ക്രിക്കറ്റ് ആയിരിക്കും’ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. ഒളിമ്പിക്‌സിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏറ്റവുമധികം യോജിക്കുന്നത് ടി10 ആണ്. അത്രയേറെ വേഗവും ആവേശവും നിറഞ്ഞതാണ് ഈ ഫോര്‍മാറ്റ്. മാത്രമല്ല ഒരു ടൂര്‍ണമെന്‍റെ എന്ന നിലയില്‍ വളരെ വേഗത്തില്‍ ഇത് തീര്‍ക്കാനും സാധിക്കും’ മോര്‍ഗന്‍ വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here