ഒമാനിൽ വ്യാഴാഴ്​ച ഒമാനിൽ 55 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2958 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 40 പേർ വിദേശികളാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 888ൽ നിന്ന്​ 960 ആയി ഉയർന്നിട്ടുണ്ട്​.

1985 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​. മലയാളിയടക്കം മസ്​കത്ത്​ ഗവർണറേറ്റിൽ ചികിത്സയിലിരുന്ന 12 പേരും വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഒരു സ്വദേശിയും മരണപ്പെട്ടു. പുതിയ രോഗികളിൽ 28 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2132 ആയി. 569 പേർക്ക്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here