ഒമാനിൽ 74 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2,348 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 35 പേർ വിദേശികളും 39 പേർ സ്വദേശികളുമാണ്​. 110 പേർ കൂടി പുതുതായി രോഗമുക്​തി നേടിയിട്ടുണ്ട്​. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495 ആയി ഉയർന്നു. 1843 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​.

പുതിയ രോഗികളിൽ 47 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1668 ആയി. തെക്കൻ ബാത്തിനയിൽ 13 പേർക്കും വടക്കൻ ബാത്തിനയിലും തെക്കൻ ശർഖിയയിലും നാലു പേർക്കും വീതം കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here