കേരളത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്ബോള്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്ബനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പല പേരുകളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സജീവമായതോടെ പരാതികളും വര്‍ദ്ധിച്ചു. എന്നാല്‍ സൈബര്‍ കേസുകള്‍ തെളിയിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഫേസ്ബുക്ക് വാട്സ്‌ആപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്ബനികളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് ഇതിന് കാരണം.

ഭൂരഭാഗം വിദേശ കമ്ബിനികളായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെല്‍ ഇതിന് ആവശ്യമാണ്. തട്ടിപ്പുകാര്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്ളവരായതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും പരിമിതി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കു‌ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here