കോവിഡ് 19 പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ലോക് ഡൗണ്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ് കാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന ബുധനാഴ്ച മുതലാണ് ആഗോള റീട്ടെയ്ല്‍ വ്യാപാര കമ്ബനിയായി വാള്‍മാര്‍ട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. എത്രകാലത്തേക്കാണ് നിയന്ത്രണമെന്ന് കമ്ബനി പ്രഖ്യാപിച്ചിട്ടില്ല.‌ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്ബനി നേരത്തെ തന്നെ പലസേവനങ്ങളും നിര്‍ത്തിയിരുന്നു. എന്നാല്‍ സാധ്യമാവും വേഗത്തില്‍ സേവനം പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കമ്ബനി വ്യക്തമാക്കുന്നു.

നേരത്തെ ആമസോണ്‍ ഇന്ത്യയും തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ നിര്‍ണായക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് അവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ മാത്രം നിര്‍ത്തുമെന്നായിരുന്നു ആമസോണിന്റെ പ്രഖ്യാപനം. ഇന്ത്യയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍‌ തങ്ങളുടെ സേവനങ്ങളെ ബാധിച്ചതായി അലിബാബയുടെ ഓണ്‍ലൈന്‍ വ്യാപാര പങ്കാളിയായ ബിഗ് ബാസ്‌ക്കറ്റ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് 21 ദിവസത്തേക്ക് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മാര്‍ക്കറ്റുകളില്‍ വലിയ തിരക്കിന് വഴി വച്ചിരുന്നു. നിരോധനം പ്രാബല്യത്തില്‍ വരുന്നതിനുമുമ്ബ് സാധനങ്ങള്‍ സ്വന്തമാക്കാനുള്ള വ്യഗ്രതയായിരുന്നു പരിഭ്രാന്തിയുടെ അടിസ്ഥാനം. തിരക്ക് ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പലചരക്ക് കടകളില്‍ നീണ്ട ക്യൂ തന്നെ സൃഷ്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here