ഷാര്‍ജയിലെ സ്​കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്​ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ്​ എഡ്യുകേഷന്‍ അതോറിറ്റി (എസ്​.പി.ഇ.എ) അറിയിച്ചു. സെപ്​റ്റംബര്‍ 13 മുതല്‍ 24 വരെയാണ്​ നീട്ടിയത്​. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ്​ മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂർണ്ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു. ആഗസ്​റ്റ്​ 30 മുതല്‍ സെപ്​റ്റംബര്‍ 12 വരെയായിരുന്നു ഓണ്‍ലൈന്‍ പഠനത്തിന്​ തീരുമാനിച്ചിരുന്നത്​. ഇത്​ അവസാനിക്കാന്‍ നാല്​ ദിവസം ബാക്കി നില്‍ക്കെയാണ്​ വീണ്ടും രണ്ടാഴ്​ച കൂടി നീട്ടിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here