പ്രാദേശിക ഉല്‍പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണക്കാനായി യുഎഇയിലെ എല്ലാ ലുലു ഹൈപ്പർ മാര്‍ക്കറ്റുകളിലും ‘എമിറേറ്റ്‌സ് ഫസ്റ്റ്’ ആരംഭിച്ചു. അബുദാബി എകണോമിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഷൊര്‍ഫ, ദുബൈ എകണോമിക് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി, അബുദാബി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സയ്യിദ് അല്‍ ആംറി, ദുബൈ ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ ബുഷാബ് എന്നിവര്‍ സംയുക്തമായാണ് വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയും സന്നിഹിതനായിരുന്നു. രാജ്യത്തിനകത്ത് മാത്രമല്ല, ജിസിസി തലത്തിലും പ്രാദേശിക ഉല്‍പന്നങ്ങള്‍ ഒരു വലിയ ഉപയോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യാന്‍ സഹായകരമാകുമെന്ന് അബുദാബി എകണോമിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി ഷോര്‍ഫ പറഞ്ഞു. യുഎഇയുടെ സമ്പദ് വ്യവസ്ഥയെ സഹായിക്കാനും രാജ്യത്തെ കാര്‍ഷിക മേഖലയെ വികസിപ്പിക്കാനും ലുലു ഗ്രൂപ്പിന്റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക ഉല്‍പന്നങ്ങളെ പിന്തുണക്കാന്‍ ലുലു ഗ്രൂപ് വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here