മൊബൈല്‍ ഗെയിം പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 2 ന് പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും പ്രതിരോധവും സുരക്ഷയും മുന്‍ നിര്‍ത്തിയായിരുന്നു ഇത്തരമൊരു നീക്കം.

പബ്ജിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിലവിലെ ഉപഭോക്താക്കള്‍ക്ക് ഗെയിം കളിക്കാന്‍ കഴിഞ്ഞിരുന്നു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പബ്ജി നീക്കിയിരുന്നെങ്കിലും അതിന് ശേഷം രണ്ടു മാസത്തോളം ഉപയോക്താക്കള്‍ക്ക് ഗെയിം തുടര്‍ന്ന് കളിക്കാനുള്ള അവസരം ഉണ്ടായിരുന്നു. സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഈ അവസരം ഉപയോക്താക്കള്‍ക്ക് നഷ്ടമാകും.

പബ്ജി ഗെയിം നിരോധനം താത്ക്കാലികമാണെന്നുള്ള തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നിരോധനം ശാശ്വതമായിരുന്നുവെന്ന് ഒക്ടോബര്‍ ആദ്യവാരം അധികൃതര്‍ വ്യക്തമാക്കി. പബ്ജി ഗെയിം യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും അക്രമാസക്തമായ ഇത്തരമൊരു ഗെയിമിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here