ശനിയാഴ്ച നിലവിൽ വന്ന നിയമ നടപടികൾക്ക് ശേഷം റഡാറുകൾ രേഖപ്പെടുത്തിയ എല്ലാ റഡാർ ലംഘനങ്ങളും പോലീസ് റദ്ധാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് പ്രഖ്യാപിച്ചു – ഇതിൽ ശനിയാഴ്ച പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സമയം മുതൽ ഏപ്രിൽ 5 ഞായറാഴ്ച വരെ ഉള്ളതുമാത്രമേ ഉൾപ്പെടുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്

ഏപ്രിൽ 4 ന് രാത്രി 8 മണിക്ക് തീരുമാനം പ്രഖ്യാപിച്ചതുമുതൽ പെർമിറ്റ് സൈറ്റ് സജീവമാകുന്നതുവരെ റഡാറുകൾ നിരീക്ഷിച്ച നിയമലംഘനങ്ങൾ ദുബായ് പോലീസ് റദ്ദാക്കി. ഇനി മുതൽ പുറത്തിറങ്ങണം എന്നുണ്ടെങ്കിൽ തയ്യാറാക്കിയ പുതിയ വെബ്സൈറ്റിൽ https://dxbpermit.gov.ae//Permits നിന്ന് മൂവ്മെൻ്റ് അപ്രൂവൽ നേടണം.

സെറ്ററിലൈസേഷനൻ ഡ്രൈവ് രണ്ടാഴ്ചത്തേക്ക് നീട്ടിയതിനെ തുടർന്ന് ശനിയാഴ്ച മുതൽ ദുബായിൽ 24 മണിക്കൂർ കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here