യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ മഴയും കാറ്റും തുടരുന്നു. വടക്കന്‍ എമിറേറ്റുകളിലും അബുദാബിയിലെ വിവിധയിടങ്ങളിലുമാണ് കാര്യമായി മഴ പെയ്തത്. ദിബ്ബയിലും സമീപപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. താഴ്ന്ന നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

ഫുജൈറ വാദി തുവൈന്‍, വാദി അല്‍ ഫാദി, ദിബ്ബ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. മലനിരകളിലെല്ലാം കനത്ത മഴയായിരുന്നു. വാദികള്‍ നിറഞ്ഞൊഴുകി. മലനിരകളില്‍നിന്നും ചെറിയ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു. വരുംദിവസങ്ങളില്‍ രാജ്യമൊട്ടാകെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here