റിയാദ്​: സൗദിയിൽ നിന്ന്​ നാട്ടിൽ പോകാന്‍ നിലവിൽ കയ്യിലുള്ള എക്​സിറ്റ്​/എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്​പോർട്ട്​ (ജവാസത്ത്​) വിഭാഗത്തോട്​ ആവശ്യപ്പെട്ടു.

ഫെബ്രുവരി 25 മുതൽ മെയ്​ 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാനാണ്​ ഉത്തരവ്​. ഇൗ കാലയളവിനിടയിൽ അനുവദിച്ച മുഴുവൻ എക്​സിറ്റ്​ /എൻട്രി വിസകളും പ്രത്യേക ഫീസോ​ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടും.

നാഷനൽ ഇൻഫർമേഷൻ സ​​െൻററി​​​െൻറയും ധനകാര്യമന്ത്രാലയത്തി​​​െൻറയും സഹകരണത്തോടെയാണ്​ ജവാസത്ത്​ വിസകൾ പുതുക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. വിമാന സർവിസ്​ ഉൾപ്പെടെയുള്ള ഗതാഗതങ്ങൾ നിരോധിച്ചത്​ മൂലം പുറത്തുപോകാനാവതെ രാജ്യത്ത്​ കഴിയുന്നവർക്കാണ്​ ഇൗ ആനുകൂല്യം. 

LEAVE A REPLY

Please enter your comment!
Please enter your name here